കൊച്ചിടവട്ടത്ത്​ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച

കുമരകം: 12ആം വാര്‍ഡില്‍ കൊച്ചിടവട്ടം ഭാഗത്ത് കുടിവെള്ളം എത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് കാരണം. പ്രദേശവസികള്‍ അതോറിറ്റിയില്‍ പരാതി നല്‍കിയെങ്കിലും പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒരാഴ്ചയിലേറെയായി ശുദ്ധജലം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. എത്രയും പെട്ടെന്ന് പൈപ്പ്​ലൈന്‍ സ്ഥാപിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന്​ പ്രദേശവാസികളും പഞ്ചായത്ത് അംഗം ദിവ്യ ദാമോദരനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.