നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

വൈക്കം: കല്ലറയിൽ പ്രവർത്തിക്കുന്ന അച്ചൂസ് ബേക്കറിയുടെ മറവിൽ വിപണനം നടത്തിവന്നിരുന്ന . സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും ലഹരിവസ്തുക്കൾ വിൽപന നടത്തിയ ബേക്കറി ഉടമ പുതിയ കല്ലുംകടയിൽ വീട്ടിൽ അഖിൽ റെജിയെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്​. സുജിത്തും സംഘവും അറസ്റ്റ്​ ചെയ്തു. നൂറോളം പാക്കറ്റുകളാണ്​ ഇവിടെനിന്ന്​ കണ്ടെടുത്തത്. അഖിലി‍ൻെറ ബേക്കറിക്കടയിലും പരിസരപ്രദേശത്തും രഹസ്യാന്വേഷണം നടത്തിയാണ് പിടികൂടിയത്​. ഒരു പാക്കറ്റ് ഹാൻസ്​ 80 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. റെയ്​ഡിൽ എക്സൈസ് പ്രിവന്‍റിവ് ഓഫിസർമാരായ ഹരീഷ് ചന്ദ്രൻ, ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോജോ, മഹാദേവൻ, അനൂപ് വിജയൻ, അജു ജോസഫ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിബി എന്നിവർ പങ്കെടുത്തു. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്​. ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ തലയോലപ്പറമ്പ്: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർകോട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവി നിലയത്തിൽ പൃഥ്വിരാജ് (25) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട്​ മറവൻതുരുത്ത് ചുങ്കം ഭാഗത്ത് വാഹന പരിശോധന നടത്തിയപ്പോഴാണ് പിടികൂടിയത്. ഇവരിൽനിന്ന്​ അഞ്ച് മില്ലിഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാർ അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലാണ് രോഹിത് ജോലി ചെയ്യുന്നത്. പൃഥ്വിരാജ് മംഗലാപുരത്തുനിന്ന് കൊണ്ടുവന്ന ഹഷീഷ് ഓയിൽ രോഹിത്തിനെയുംകൂട്ടി മൂന്നാറിലേക്കു കൊണ്ടുപോകാനായി ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.