യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കര കൊച്ചോലിക്കൽ വീട്ടിൽ ഗിരീഷ്കുമാർ (ഗുരുജി -49), തിരുവല്ല വള്ളംകുളം കാവുമുറി പുത്തൻപറമ്പിൽ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ്​ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിന്​ സമീപം കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഗിരീഷ്കുമാറിനെതിരെ കോയിപ്രം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ട്. പ്രതികളെ സഹായിച്ചതിനാണ്​ ഗോപികയെ കേസിൽ പ്രതിചേർത്തത്​. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒമാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​. KTL GIRISH KUMAR- ഗിരീഷ്‌കുമാര്‍ KTL GOPIKA- ഗോപിക വിനീത് ജാമ്യം റദ്ദാക്കി കഞ്ചാവുകേസ്​ പ്രതിയെ പിടികൂടി കോട്ടയം: കഞ്ചാവുകേസ്​ പ്രതിയെ അറസ്റ്റ്​ ചെയ്തു. തൃക്കൊടിത്താനം പുളിക്കോട്ടപ്പടി തുണ്ടിയിൽ ജെബി ജയിംസിനെയാണ്​ (31) അറസ്റ്റ് ചെയ്തത്. കഞ്ചാവുകേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ തൃക്കൊടിത്താനത്ത്​ സമാന കേസിൽ പ്രതിയായി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കുവാൻ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ്​ നടപടി. പടം KTL JEBY JAMES- ജെബി ജയിംസ് (31)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.