പാളത്തിൽ ഇരുമ്പുവെച്ചു, ട്രെയിനിനുനേരെ കല്ലേറും

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ടി​ക്കു​ള​ത്തി​ന് സ​മീ​പം പാ​ള​ത്തി​ൽ ഇ​രു​മ്പ് ക​ഷണം ക​യ​റ്റിവെ​ച്ചു. മാ​ണി​ക്കോ​ത്തി​ന് സ​മീ​പം ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റും ന​ട​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കോ​ട്ടി​ക്കു​ള​ത്ത് കി​ഴ​ക്ക് ഭാ​ഗം പാ​ള​ത്തി​ൽ ഇ​രു​മ്പ് ക​ഷണം ക​യ​റ്റിവെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​ന് മു​മ്പേ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ബേ​ക്ക​ൽ പൊ​ലീ​സെ​ത്തി നീ​ക്കം ചെ​യ്തു. ട്രെ​യി​ൻ ക​യ​റി​യി​രു​ന്നു​വെ​ങ്കി​ൽ അ​പ​ക​ട​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് റെ​യി​ൽ​വേ പൊ​ലീ​സ് പ​റ​ഞ്ഞു. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൗ​ത്ത് ചി​ത്താ​രി റെ​യി​ൽ​വേ 819 ന​മ്പ​ർ പോ​യന്റി​ന​ടു​ത്തു വെ​ച്ചാ​ണ് വൈ​കീട്ട് കോ​യ​മ്പ​ത്തൂ​ർ മം​ഗ​ളൂ​രു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നി​നു നേ​ർ​ക്ക് ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. ക​ല്ലെ​റി​ഞ്ഞ​വ​രെ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ പൊ​ലീ​സ് നേ​രി​ട്ടു ക​ണ്ടി​രു​ന്നു. photo ks train കോട്ടിക്കുളത്തിന് സമീപം പാളത്തിൽ ഇരുമ്പു കഷണം കയറ്റിവെച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.