കാഞ്ഞിരപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്‍റ് റോണി കെ.ബേബി അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ പി.എ. ഷമീർ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി. ജീരാജ്, ഒ.എം. ഷാജി, അബ്ദുൽ ഫത്താക്ക്, സിബു ദേവസ്യ, മാത്യു കുളങ്ങര, ബിനു കുന്നുംപുറം, ഷെജി പാറക്കൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ നയിഫ് ഫൈസി, നിബു ഷൗക്കത്ത്, കെ.എസ്.യു ജില്ല സെക്രട്ടറി കെ.എൻ. നൈസാം, ഉണ്ണി ചീരംവേലിൽ, പഞ്ചായത്ത് അംഗം ബിജു പത്യാല, നെസീമ ഹാരിസ്, ഷാജി പെരുന്നേപ്പറമ്പിൽ, അൻവർ പുളിമൂട്ടിൽ, സജി ഇല്ലത്തുപറമ്പിൽ, സഫറുല്ല ഖാൻ, സന്തോഷ് മണ്ണനാനി, നവാസ് ആനിത്തോട്ടം എന്നിവർ സംസാരിച്ചു. KTL WBL Sathbhavana dinam കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദ്ഭാവന ദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.