സദ്ഭാവനദിനം ആചരിച്ചു

വൈക്കം: രാജീവ് ഗാന്ധിയുടെ 78ാമത് ജന്മദിനം കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ദിനേശൻ അധ്യക്ഷതവഹിച്ചു. എസ്. ജയപ്രകാശ്, എൻ.സി. തോമസ്, വി.കെ. ശശിധരൻ, കെ.കെ. ഷാജി, എം.ജെ. ജോർജ്, കെ.ഡി. ദേവരാജൻ, കെ.കെ. രാജു, പി.വി. സുരേന്ദ്രൻ, ബാബു പുവനേഴത്ത്, പി.കെ. ജയപ്രകാശ്, കെ.എസ്. ചന്ദ്രിക, കെ.ഇ. ജമാൽ, പി.കെ. മുഹമ്മദാലി , പി.എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.