പാലായിൽ കുടിവെള്ളം ഉറപ്പുവരുത്തും -മാണി സി.കാപ്പൻ

പാലാ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പൂർത്തീകരണത്തോടുകൂടി പാലാ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമീണ മേഖലകളിലും കുടിവെള്ളം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ജലസാക്ഷരത ജാഥയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം ജങ്​ഷനിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ലിസമ്മ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വിനോദ് ചെറിയാൻ വേരനാനി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്ത് വരിക്കയിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽസമ്മ ജോർജുകുട്ടി, ഡാന്‍റീസ് കൂനാനിക്കൽ, പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, ജോസുകുട്ടി അമ്പലമറ്റത്തിൽ, രാഹുൽ ജി.കൃഷ്ണൻ, ബീന ടോമി, ജെസി ജോസ്, ജി. സുധാഷ, സോബി ജോസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പര്യടനത്തിനുശേഷം പ്രവിത്താനത്തുനടന്ന സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനുമോൾ മാത്യു ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.