എരുമേലി-കൂട്ടിക്കൽ ജമാഅത്തുകളുടെ ഭവനപദ്ധതി താക്കോൽദാനം ഇന്ന്

എരുമേലി: എരുമേലി-കൂട്ടിക്കൽ ജമാഅത്തുകളുടെ സംയുക്ത സംരംഭമായ ഭവനപദ്ധതിയുടെ താക്കോൽദാനം ഞായറാഴ്ച കൂട്ടിക്കൽ നാരകംപുഴ മക്കാമസ്ജിദ് അങ്കണത്തിൽ നടക്കും. വൈകീട്ട്​ 3.30ന് നടക്കുന്ന ചടങ്ങിൽ ദക്ഷിണകേരള ലജ്​നത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ്​ മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ കൈമാറും. തൊടിയൂർ മുഹമ്മദ്‌ കുഞ്ഞുമൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. എരുമേലി മഹല്ലാ മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് അധ്യക്ഷതവഹിക്കും. കൂട്ടിക്കലിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മരുതുംകുന്നേൽ അബ്ദുസ്സലാമിന് എരുമേലി മഹല്ലാ മുസ്​ലിം ജമാഅത്ത് പ്രളയ പുനരിധിവാസ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ വീട് നിർമിച്ചുനൽകുന്നതെന്ന് ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം അറിയിച്ചു. കൂട്ടിക്കൽ മുസ്​ലിം ജമാഅത്ത് വാങ്ങിനൽകിയ സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. വസ്തുവിന്റെ രേഖ കൈമാറ്റം കേരള മുസ്​ലിം ജമാഅത്ത്​ ഫെഡറേഷൻ പ്രസിഡന്‍റ്​ കടക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിക്കും. ചിത്രം: എരുമേലി -കൂട്ടിക്കൽ ജമാഅത്തുകൾ ചേർന്ന്​ നിർമിച്ചുനൽകുന്ന വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.