പെരുമഴക്ക്​ പിന്നാലെ മെലിഞ്ഞുണങ്ങി​ നദികൾ

കോട്ടയം: ആഴ്ചകൾക്ക്​ മുമ്പ്​ കരകവിഞ്ഞൊഴുകിയ മീനച്ചിലാറും മണിമലയാറും മെലിയുന്നു. മണിമലയാറി‍ൻെറ പലയിടങ്ങളിലും വലിയ മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും നദി തീരത്തുനിന്ന്​ ചുരുങ്ങി നടുവിലൂടെ മാത്രമാണ്​ ഒഴുകുന്നത്​. ജലമൊഴുക്കിനെറ ശക്തിയും കുറഞ്ഞു. മഴസമയത്ത്​ പഴയിടം കോസ്​വേ പാലത്തിലൂടെ ഒരാൾ പൊക്കത്തിൽ വെള്ളമാണ് ഒഴുകിയത്. എന്നാലിപ്പോൾ വെള്ളം താഴ്ന്ന് മണൽതിട്ടകൾ കാണാം​. മുണ്ടക്കയം കോസ്​വേ അടക്കം വെള്ളം നിറഞ്ഞൊഴുകിയ സ്ഥലങ്ങളിലും സമാനമാണ്​ സ്ഥിതി​. മീനച്ചിലാറ്റിൽ വെള്ളം ഉയർന്ന് പല റോഡുകളിലും വെള്ളം കയറിയിരുന്നു. ഇപ്പോൾ മീനച്ചിലാറ്റിലെ ജലനിരപ്പും വലിയോതിൽ താഴ്ന്നു. മഹാപ്രളയത്തിനു ശേഷവും ആഴ്ചകൾക്കുള്ളിൽ നദികളിലെ ജലം കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും സമാനമായിരുന്നു സ്ഥിതി. ഒഴുകിയെത്തിയ വെള്ളം സംഭരിക്കപ്പെടാതെ പോകുന്നതാണ്​ കാരണമാകുന്നതെന്ന്​ വിദഗ്​ധർ പറയുന്നു. ജലം സംഭരിച്ചുവെക്കാനുള്ള മണ്ണി‍ൻെറ കഴിവ്​ നഷ്ടപ്പെട്ടു. ഇപ്പോൾ ഉപരിതല ജലപ്രവാഹമാണ് നടക്കുന്നത്. മഴയിൽ ഭൂമിയിലേക്കെത്തുന്ന ജലം മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുകയാണ്. ഇത്​ ചൂട്​ വർധിക്കാനും കാരണമാണെന്ന്​ വിദഗ്​ധർ പറയുന്നു. ഭൂമിക്കടിയിലേക്ക് വെള്ളം ഇറങ്ങാത്തതുമൂലം അന്തരീക്ഷത്തിലും മണ്ണിലും ജലാംശം നിൽക്കാത്ത സ്ഥിതിയായി. അതിനിടെ, ജില്ലയിൽ ചൂട്​ കനക്കുകയാണ്​. പകല്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ്​ വരെയാണ്‌. പുനലൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുന്നതും ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്​. പകൽ കനത്ത വെയിലാണ്​ അനുഭവപ്പെടുന്നത്​. ചിങ്ങമാസത്തിൽ ഇത്തരത്തിൽ കനത്തചൂട്​ അനുഭവപ്പെടുന്നത്​ പതിവില്ലായിരുന്നുവെന്ന്​ പഴയ തലമുറക്കാർ പറയുന്നു. ജില്ലയിൽ പെയ്തിറങ്ങിയ മഴയുടെ അളവിലും കുറവുണ്ട്​. ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ മഴക്കുറവ്‌ 22 ശതമാനമാണ്‌. ഏതാനും ദിവസം അതിശക്ത മഴ രേഖപ്പെടുത്തിയതൊഴിച്ചാല്‍ കാലവര്‍ഷം ഇത്തവണ ദുര്‍ബലമായിരുന്നു. ​ഇതിനിടെ അടുത്തദിവസം മുതൽ മഴ കനക്കുമെന്ന്​ കലാവസ്ഥ വകുപ്പ്​ പ്രവചിച്ചിട്ടുണ്ട്​. മഴ കുറഞ്ഞത്​ ഓണവിപണിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്​. വാഴ, പച്ചക്കറി കൃഷികൾ ഉണങ്ങുമോയെന്ന ആശങ്കയാണ്​. റബര്‍ ടാപ്പിങ്ങിനു ഗുണകരമാണെങ്കിലും ഇല കൊഴിഞ്ഞതിനാല്‍ ഉൽപാദനം കുറവാണ്‌. ഇഞ്ചി പോലുള്ള വിളകളും പൊള്ളുന്ന വെയിലില്‍ ഉണങ്ങി നശിക്കുകയാണ്‌. കാലാവസ്ഥ തുടര്‍ച്ചയായി മാറുന്നത്​ കാര്‍ഷിക വിളകളുടെ ഉൽപാദനത്തെ ബാധിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. -പടങ്ങൾ --- KTL MANIMALAYAR FLOOD അന്ന്​... ആഴ്ചകൾക്ക്​ മുമ്പ്​ വെള്ളത്തിൽ മുങ്ങിയ മുണ്ടക്കയം കോസ്​വേ ജങ്​ഷൻ (ഫയൽ ചിത്രം) KTL MANIMALYAR MUNDAKAYA ഇന്ന്​... മുണ്ടക്കയം കോസ്​വേ ജങ്​ഷനിലെ ശനിയാഴ്ചത്തെ ദൃശ്യം. മണൽതിട്ടകൾ ദൃശ്യമാകുന്ന നിലയിലാണ്​ ഇവിടെ മണിമലയാറി‍ൻെറ ഒഴുക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.