കോട്ടയം: ജില്ലതല ഇന്ത്യ മാർച്ച് ഫോർ സയന്‍സ് തിങ്കളാഴ്ച നടക്കും. സി.എം.എസ് കോളജിൽനിന്ന് ഗാന്ധിസ്ക്വയറിലേക്കാണ് മാർച്ച്. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വ മാർച്ച് ഉദ്ഘാടനം ചെയ്യും. --------------------------------------- അഖിലകേരള ഷട്ടിൽ ടൂർണമെന്‍റ് ചങ്ങനാശ്ശേരി: കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖിലകേരള ഷട്ടിൽ ടൂർണമെന്‍റ് 25ന് കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ കോർട്ടിൽ നടക്കും. വിജയികൾക്ക് എവർറോളിങ് ട്രോഫിയും പ്രൈസ് മണിയും ലഭിക്കും. ടൂർണമെന്‍റിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷനായി 9446473343, 9447598924 നമ്പറുകളിൽ ബന്ധപ്പെടണം. --------------------- പ്രകാശനം ചെയ്തു MUST..... കോട്ടയം: ഗ്ലോറി മാത്യുവിന്‍റെ 'തീയിൽ കുരുത്തത്' ചെറുകഥ സമാഹാരത്തിന്‍റെ രണ്ടാംപതിപ്പും 'അലോഷിയും അന്നാമ്മയും', ഹാഗാറിന്‍റെ സന്തതികൾ' എന്നീ നോവലുകളും പ്രകാശനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് അബ്രഹാം ഇട്ടി ചെറിയ അധ്യക്ഷതവഹിച്ചു. പ്രഫ. ഡോ. നെടുമുടി ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ജോഷി മാത്യു, ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ. മുരളി വല്ലഭൻ, ഡോ. നെടുമുടി ഹരികുമാർ എന്നിവർ പുസ്തകം പ്രകാശനം ചെയ്തു. ബഹുഭാഷ പണ്ഡിതൻ തോമസ് മൂന്നാനി പുസ്തകങ്ങളെ പരിയപ്പെടുത്തി. പുല്ലരിക്കുന്ന് പള്ളി വികാരി ഫാ. സേവ്യർ മാമ്മൂട്ടിൽ, വി.എം. അബ്ദുല്ല ഖാൻ, കെ.കെ. ഷാജിമോൻ, ജയരാജ്, പ്രഫ. അഗസ്റ്റിൻ എ.തോമസ്, ജോർജ് കുളങ്ങര, പ്രഫ. തോമസ് സി.എബ്രഹാം, ജി. രമണിയമ്മാൾ, സാലു അനിയൻ തുടങ്ങിയവർ പങ്കെടുത്തു. ------------------------- അഭിമുഖം കോട്ടയം: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, ജ്യോഗ്രഫി, ബോട്ടണി വിഷയങ്ങളിൽ ജൂനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0481 2563588, 9446271436.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.