കറുകച്ചാൽ: നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ വിറ്റ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് കറുകച്ചാൽ പഞ്ചായത്ത് പിഴചുമത്തി. നെത്തല്ലൂരിലെയും കറുകച്ചാലിലെയും രണ്ട് സ്ഥാപനങ്ങളിൽനിന്നാണ് നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ മുതൽ പഞ്ചായത്ത് സെക്രട്ടറി എം.ബീമ, അസി. സെക്രട്ടറി റോയി കെ.ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിരോധനം ഏർപ്പെടുത്തിയിട്ടും മിക്ക സ്ഥാപനങ്ങളും ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ നൽകുന്നതായി കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് പരിശോധന നടത്തിയത്. പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.