കോട്ടയം: കാസർകോട് നടന്ന കേന്ദ്രീയ വിദ്യാലയ റീജനൽ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളം ക്ലസ്റ്റർ കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയ വിജയികളായി. കോച്ച് ജോജിമോൻ ദേവസ്യയുടെ പരിശീലനത്തിലാണ് കുട്ടികൾ മത്സരത്തിനിറങ്ങിയത്. ഒക്ടോബറിൽ ഡെറാഡൂണിൽ നടക്കുന്ന ദേശീയതല ഹാൻഡ്ബാൾ മത്സരത്തിലേക്ക് കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ 23 വിദ്യാർഥികൾ യോഗ്യത നേടി. KTL Under 17 girls പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയ വിദ്യാർഥികൾ കോച്ച് ജോജിമോൻ ദേവസ്യക്കും അധ്യാപകർക്കും ഒപ്പം പടം: KTL Under 14 boys ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയ വിദ്യാർഥികൾ കോച്ച് ജോജിമോൻ ദേവസ്യക്കും അധ്യാപകർക്കും ഒപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.