പഴയ എം.സി റോഡില്‍ അപകടങ്ങൾ പെരുകുന്നു

ഏറ്റുമാനൂര്‍: പഴയ എം.സി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രം. നിരവധി പോക്കറ്റ് റോഡുകള്‍ തുറക്കുന്ന ഈ റോഡില്‍ പ്രധാനപാതയിലെ ഗതാഗതക്കുരുക്കില്‍നിന്നും രക്ഷപ്പെടുന്നതിനാണ് ഭാരവണ്ടികള്‍ അടക്കമുള്ള വാഹനങ്ങള്‍ പഴയ എം.സി റോഡ് തെരഞ്ഞെടുക്കുന്നത്. പോക്കറ്റ് റോഡുകൾ നിരവധിയുള്ളതിനാൽ സ്ഥലപരിചിതമല്ലാത്തവരാണ്​ അപകടത്തിൽപ്പെടുന്നവരിൽ അധികവും. 101 കവല, പാറോലിക്കല്‍ ജങ്​ഷന്‍, സംക്രാന്തി തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളേറെയും. വ്യാഴാഴ്ച മാത്രം ഈ റൂട്ടില്‍ മൂന്ന്​ അപകടങ്ങളാണ് ഉണ്ടായത്. രാവിലെ 10 ന്​ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടര്‍ ഓടിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ ഡോക്ടറുടെ നാലുവയസ്സുള്ള കുട്ടിക്ക് നിസ്സാര പരിക്കേറ്റു. 101 കവലയില്‍ അടുത്ത അപകടം ഉണ്ടായത്​ മിനിറ്റുകളുടെ വ്യത്യാസത്തിലാണ്​. പേരൂര്‍ റോഡില്‍നിന്നും എം.സി റോഡിലേക്ക് പ്രവേശിച്ച ലോറി കോട്ടയത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിച്ചു. കാറിന്‍റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന കാര്‍യാത്രികന്‍ തൊട്ടടുത്ത സീറ്റിലേക്ക് ചാടിമാറിയതിനാല്‍ നിസ്സാരപരിക്കോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസെത്തിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​. ഉച്ചക്ക് 12ഓടെ പാറോലിക്കല്‍ ഭാഗത്ത് പേരൂര്‍ റോഡില്‍നിന്നും വന്ന ബൈക്കും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോയ മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നിസ്സാരപരിക്കേറ്റു. വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ ദിശാബോര്‍ഡുകളോ വേഗം കുറക്കുന്നതിനുള്ള ഹമ്പുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലഭാഗങ്ങളിലും റോഡ് പൊളിഞ്ഞ് കുഴികളും ഉണ്ടായിട്ടുണ്ട്. KTL Car lory, KTL Dr.car ഏറ്റുമാനൂരിൽ കഴിഞ്ഞദിവസമുണ്ടായ അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു ഏറ്റുമാനൂര്‍: മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേനട റോഡ് മുന്നറിയിപ്പില്ലാതെ അടച്ചു. ബൈപ്പാസിന്‍റെ മൂന്നാം റീച്ചായ പാറക്കണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള ഭാഗത്ത് ഡ്രെയിനേജ് ക്രമീകരണത്തിനായാണ് റോഡ് വെട്ടിപ്പൊളിച്ചത്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ റോഡ് അടച്ചത് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങള്‍ അടക്കമുള്ളവര്‍ ദുരിതത്തിലായി. റോഡ് പൊളിച്ചതിനാൽ പ്രദേശത്തെ ശുദ്ധജലവിതരണവും മുടങ്ങി. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിന് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.