നെടുങ്കണ്ടം: സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ 500 രൂപ. കുടുംബശ്രീയുടെ കീഴിലെ സംഘാംഗങ്ങൾക്കാണ് പിഴ ചുമത്തിയത്. 'ഭാരതത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്ത് നടത്തിയ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ല സംഘാംഗങ്ങളും 500 രൂപ പിഴ അടുത്ത എ.ഡി.എസ് യോഗത്തിൽ നൽകണ'മെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ യൂനിഫോമും സെറ്റ് സാരിയും നിർബന്ധമാക്കിയ സംഘങ്ങളും പഞ്ചായത്തിലുണ്ട്. രോഗികളും രോഗികൾക്ക് കൂട്ടിരുന്നവരും മറ്റുമാണ് റാലിയിൽ പങ്കെടുക്കാതിരുന്നത്. മഴ മൂലം ആഴ്ചകളായി തോട്ടത്തിലും മറ്റും പണിക്ക് പോകാൻ കഴിയാതിരുന്ന പല വീട്ടമ്മമാർക്കും ഇത് ആഘാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.