എൻ.സി.സി ​ഗ്രൂപ്​​ കമാൻഡറുടെ മൃതദേഹം സംസ്​കരിച്ചു

വൈക്കം: എൻ.സി.സി ​ഗ്രൂപ്​ കമാൻഡർ എം.എൻ. സാജന്‍റെ മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു. എൻ.സി.സി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അലോക് ബറി, തിരുവനന്തപുരം യൂനിറ്റ് ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർ, തിരുവനന്തപുരം ഗ്രൂപ്​ കമാൻഡർ ബ്രിഗേഡിയർ പങ്കജ്, കേണൽ ബൈജു പോൾ, ലഫ്. കേണൽ നിഥിൻ ഹാൻസു, കേണൽ ദീപക്​ നമ്പ്യാർ, കേണൽ തോമസ് വർഗീസ്, മേജർ പി.കെ. ജോസഫ്, കേണൽ രതീഷ് ശർമ, ക്യാപ്​റ്റൻ ശ്രീറാം, ക്യാപ്​റ്റൻ അനിൽ വർഗീസ്, കേണൽ എൽ.ഡി. റോഡ്രിഗോ തുടങ്ങിയവർ പ​ങ്കെടുത്തു. ബുധനാഴ്ച​ രാവിലെയാണ്​ ഇദ്ദേഹത്തെ ക്വാർട്ടേഴ്​സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.​ KTG SAJAN FUNERAL സാജന്‍റെ ഭാര്യയെയും മക്കളെയും എൻ.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അലോക് ബറി ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.