കറുകച്ചാൽ: ചങ്ങനാശ്ശേരി-പുന്നവേലി-കുളത്തൂർമൂഴി റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബസ് നിലച്ചതോടെ ജനങ്ങൾ യാത്രക്ലേശത്തിലായി. ഒരു മാസമായി സർവിസ് നിലച്ചിട്ട്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും തീരുമാനമായില്ല. മറ്റ് മാർഗമില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഓട്ടോറിക്ഷയും മറ്റ് ടാക്‌സി വാഹനങ്ങളും ആശ്രയിച്ചാണ് ഇപ്പോൾ യാത്രചെയ്യുന്നത്. പതിറ്റാണ്ടുകളായി ചങ്ങനാശ്ശേരി -പുന്നവേലി -കുളത്തൂർമൂഴി റൂട്ടിൽ സർവിസ് നടത്തിയിരുന്ന കൽപന ബസാണ് ഒരുമാസം മുമ്പ് സർവിസ് നിർത്തിയത്. ഇടക്ക് കുളത്തൂർമൂഴിയിൽനിന്ന് പൊൻകുന്നം ഭാഗത്തേക്കുകൂടി സർവിസ് നീട്ടിയിരുന്നു. എന്നാൽ, ഈ സർവിസ് ലാഭകരമല്ലാത്തതിനാൽ ബസ് പൊൻകുന്നത്തേക്ക് പോകാതെയായി. ആരോ പരാതിപ്പെട്ടതോടെ മോട്ടോർവാഹന വകുപ്പ് ബസിന് പിഴ ചുമത്തിയിരുന്നു. ഇതോടെ ബസ് ജി.ഫോമിലേക്ക് മാറ്റുകയും സർവിസ് നിർത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.