നെടുംകുന്നം: നിയന്ത്രണംവിട്ട കാർ 10 അടി താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിഞ്ഞു. യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കോവേലി കുന്നേൽവീട്ടിൽ അലൻ (23) ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് 6.15ഓടെ മണിമല റോഡിൽ കോവേലിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽനിന്ന് കോവേലിയിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമറിയുകയായിരുന്നു. കാർ റബർമരങ്ങളിൽ തട്ടിയാണ് നിന്നത്. വാഹനം ഭാഗികമായി തകർന്നു. അലൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. cap കറുകച്ചാൽ-മണിമല റോഡിൽ കോവിലിയിൽ റബർതോട്ടത്തിലേക്ക് മറിഞ്ഞ് തകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.