വൈക്കം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തനിലയിൽ

വൈക്കം: മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തനിലയിൽ. കിഴക്കേ ഗോപുരത്തിന് മുൻവശത്തെ അലങ്കാര ഗോപുരത്തിനോട് ചേർന്ന കാണിക്ക വഞ്ചിയാണ് താഴ് പൊളിച്ചനിലയിൽ കാണപ്പെട്ടത്. വശത്തെ ഗ്രില്ലി‍ൻെറ താഴും വഞ്ചിയുടെ താഴും തകർന്നിട്ടുണ്ട്. 14ന് രാത്രിയിലാണ് മോഷണശ്രമമെന്നാണ്​ സംശയിക്കുന്നത്​. എന്നാൽ, പ്രാഥമിക പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. എല്ലാ മാസവും കാണിക്കവഞ്ചി തുറക്കാറുണ്ടെന്നും കഴിഞ്ഞ മാസവും തുറന്ന് കാണിക്ക എടുത്തിരുന്നുവെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 10,000-12,000നും ഇടയിലുള്ള തുകയാണ് ഇവിടെനിന്ന്​ ലഭിക്കുന്നത്. മോഷണശ്രമത്തിനുപിന്നാലെ ഈ വഞ്ചിയലെ പണം ക്ഷേത്ര അധികൃതർ ശേഖരിച്ചു. 4000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ 10,600 രൂപ ഇതിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന്​ ഉദയാനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിന് മുന്നിലുള്ള കാണിക്കവഞ്ചി പൂട്ട് തുറന്ന് മോഷണം നടന്നിരുന്നു. കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്ത് മോഷണം നടത്താനുള്ള ശ്രമവുമുണ്ടായി. പടം KTL KANNIKA VANCHI VAIKOM ക്ഷേത്ര കാണിക്കവഞ്ചിയുടെ പുട്ട്‌ തകർത്തനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.