മണർകാട്: കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ അരുൺകുമാറിനെയാണ് (36) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്ന ഇയാൾ മദ്യപിക്കാൻ ഷാപ്പില്‍ പോകുമ്പോള്‍ കുട്ടികളെ ബലമായി ഒപ്പംകൂട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ചോദ്യംചെയ്ത ഭാര്യയെ ഇയാൾ പരിക്കേല്‍പിക്കുകയും ചെയ്തു. രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ കോട്ടയം: തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗിയുടെ മാലയും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13നായിരുന്നു സംഭവം. വൃദ്ധയായ രോഗിക്കൊപ്പമുണ്ടായിരുന്ന സഹായി ചായമേടിക്കാനായി മുറിക്ക് പുറത്ത് പോയപ്പോഴായിരുന്നു മോഷണം. ആശുപത്രി ജീവനക്കാരനാണെന്നുപറഞ്ഞ് ഇയാൾ രോഗി ധരിച്ചിരുന്ന മാലയും വളയും ഊരിയെടുത്തു. ഇവിടെയുണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോടുനിന്ന് പിടികൂടുകയുമായിരുന്നു. പടം KTL RAJESH
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.