കോട്ടയം: മതനിരപേക്ഷതയില്‍നിന്ന് മതാത്മകതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. ഇത് ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്. ജനാധിപത്യം ഗൗരവമായ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനറാലി നഗരംചുറ്റി കോട്ടയം തിരുനക്കര മൈതാനത്ത് സമാപിച്ചു. സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ബി. മഹേഷ് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈക്കം വിശ്വന്‍, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസല്‍, കെ. അനില്‍കുമാര്‍, ആര്‍. ശ്യാമ, ബി. സുരേഷ് കുമാര്‍, അര്‍ച്ചന സദാശിവന്‍, ടി.എസ്. ശരത്, പ്രവീണ്‍ തമ്പി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വര്‍ക്കി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. KTL DYFI FREEDOM ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റിൻെറ' ഭാഗമായി നടന്ന യുവജനറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.