ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയിൽ നടതുറന്നു

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയിൽ ക്ഷേ​ത്രനട തുറന്നു. മുതിർന്ന തന്ത്രി കണ്ഠരര് രാജീവരാകും അടുത്ത ഒരുവർഷം സന്നിധാനത്ത്​ താന്ത്രിക ചുമതലകൾ വഹിക്കുക. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിലാണ്​ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെ‍ളിച്ചത്​. അയ്യപ്പസ്വാമിക്ക് നിവേദ്യം നടത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നും വിളക്കുകൾ തെളിച്ചു. 17 മുതല്‍ 21വരെയാണ് ക്ഷേത്രനടകള്‍ തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് സ്പോട്ട് ബുക്കിങ്​ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന്​ നടയടക്കും. PTG 25 NADA THURAKKUNNU ശബരിമലയിൽ ചിങ്ങമാസ പൂജകള്‍ക്കായി മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.