തൊടുപുഴ: നവജാതശിശുവിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ മങ്കുഴി ചരളയില്‍ സുജിതയെയാണ് (26) കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രതിയെ ചൊവ്വാഴ്ച രാവിലെ കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പത്തിന് ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ ശുചിമുറിയിലാണ് സുജിത പ്രസവിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അര്‍ധരാത്രിയോടെ സുജിത ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം അറിയുന്നത്. സുജിത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മുമ്പ് മറ്റൊരു യുവാവിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്നു. സുജിത ഗര്‍ഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയ ശേഷമാണ് അറിഞ്ഞത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. TDG THELIVEDUPPU കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സുജിതയെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.