തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന തിരക്കേറിയ തലപ്പാറ- കുമരക്കോട് റോഡിനോടുള്ള (ചേമ്പാല ബൈപാസ്) അവഗണനയിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ 11ന് ചേമ്പാല വായനശാലയിൽ യോഗം ചേരും. ഈ റോഡ് തകർന്നിട്ട് നാളുകളേറെയായി. നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡിന്‍റെ ദുരവസ്ഥ കഴിഞ്ഞ കുറേനാളായി മാധ്യമങ്ങളിലെ സ്ഥിരം വാർത്തയാണ്. റോഡ് പുനർനിർമാണത്തിന് പരിസരവാസികളായ ജനങ്ങൾ ഒപ്പിട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് മറുപടി നൽകിയിട്ടില്ല. ഇതേതുടർന്ന് റോഡ് പുനർനിർമിക്കുന്നതിന് വൈക്കം ലേക് സിറ്റി റോട്ടറി ക്ലബിന്‍റെ സഹായം തേടി. ക്ലബ് 10 ലക്ഷം രൂപ മുടക്കി റോഡ് പുനർ നിർമിക്കാമെന്ന് സമ്മതിച്ച് റോഡിന്‍റെ പേര് പുനർനാമകരണം ചെയ്യണമെന്ന വ്യവസ്ഥ സഹിതം പഞ്ചായത്തിൽ കത്ത് നൽകി. പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്ത് പേരുമാറ്റം തള്ളി റോഡ് നിർമാണത്തിന് അനുമതി നൽകി. എന്നാൽ, ഇത് ക്ലബ് അധികാരികളും അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.