എരുമേലി: പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നാൽ ദിവസങ്ങളോളം ഒറ്റപ്പെടുന്ന അറയാഞ്ഞിലിമണ്ണിലേക്ക് നദിക്കു കുറുകെ നടപ്പാലം നിർമിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ. മുമ്പ് ഇവിടെ ഉണ്ടായിരുന്ന തകർന്ന തൂക്കുപാലം പുനർ നിർമിക്കുകയാണ് ലക്ഷ്യം. കേഡറുകൾ വീണ്ടെടുത്ത് ഉറപ്പിച്ച് നടപ്പാലമാക്കി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ. ഇതിനായി പ്രദേശവാസികൾ തന്നെ ഫണ്ട് കണ്ടെത്തും. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണിലെ ജനങ്ങൾക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാർഗമാണ് കോട്ടയം ജില്ലയിലെ ഇടകടത്തിയിലേക്ക് പമ്പക്കു കുറുകെയുള്ള കോസ് വേ. എന്നാൽ, ശക്തമായൊന്ന് മഴ പെയ്താൽ നിമിഷനേരംകൊണ്ട് കോസ്വേ മുങ്ങും. പിന്നെയുണ്ടായിരുന്ന മാർഗമായിരുന്നു സമീപത്തെ തൂക്കുപാലം. ഇത് 2018ലെ പ്രളയത്തിൽ ഒലിച്ചുപോയി. നടപ്പാലത്തിൻെറ നിർമാണോദ്ഘാടനം കായിക പ്രതിഭയും വിദ്യാർഥിയുമായ പ്രഭുൽ പ്രതീഷ് നിർവഹിച്ചു. സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ. ജൂസ മറിയ ദാസ്, ആൻറണി കുന്നത്ത്, വാർഡ് അംഗം സി.എസ്. സുകുമാരൻ, ജോസ് തുണ്ടത്തിക്കുന്നേൽ, അലക്സ് വാഴൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.