ജില്ല പൊലീസ് മേധാവി അടക്കം ആറുപേർക്ക്​ പൊലീസ്​ മെഡൽ

കോട്ടയം: ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ ജില്ലയിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡൽ. കടുത്തുരുത്തി പൊലീസ്​ സ്​​റ്റേഷനിലെ അസി.സബ്​ ഇൻസ്​പെക്ടർ വി.വി. റോജിമോൻ, വൈക്കം പൊലീസ്​ സ്​റ്റേഷനിലെ അസി.സബ്​ ഇൻസ്​പെക്ടർ ബി. സിജി, ജില്ല സ്​പെഷൽ ബ്രാഞ്ചിലെ അസി.സബ്​ ഇൻസ്​പെക്ടർ പി.എസ്​. ശ്രീജോവ്​, ഐ.എം. ഹാഷിക്​(സീനിയർ സിവിൽ പൊലീസ്​ ഓഫിസർ, കോട്ടയം വെസ്റ്റ്​ സ്​റ്റേഷൻ), പ്രതീഷ്​ രാജ്​ (സീനിയർ സിവിൽ പൊലീസ്​ ഓഫിസർ, കോട്ടയം ഈസ്റ്റ്​ സ്​റ്റേഷൻ) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. പടം KTL KARTHIK SP KTL V V ROJIMON KTL B CIJI KTL PS SREEJOV KTL MI HASHIK KTL PRATHEESH RAJ മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡൽ നേടിയ കെ. കാർത്തിക്​, വി.വി. റോജിമോൻ, ബി. സിജി, പി.എസ്​. ശ്രീജോവ്​, ഐ.എം. ഹാഷിക്, പ്രതീഷ്​ രാജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.