പൊൻകുന്നം: രാജ്യം 75ാം പിറന്നാൾ കൊണ്ടാടുമ്പോൾ തെക്കേത്തുകവല പാമ്പൂരിക്കൽ വീടിന് മറ്റൊരു പിറന്നാൾ ആഘോഷം കൂടി. ഗൃഹനാഥൻ റിട്ട. അധ്യാപകൻ പി.സി. ദുമ്മിനിയുടെ പിറന്നാൾ. 1947 ആഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന്റെ ജനനം. ത്രിവർണപതാക പാറിക്കളിക്കുന്ന അഭിമാനനിമിഷത്തിൽ ജന്മദിനാഘോഷം കൊണ്ടാടുന്നതിന്റെ ത്രിൽ ചെറുതല്ല പാമ്പൂരിക്കൽ വീടിന്. ഓരോ സ്വാതന്ത്ര്യദിനവും ജന്മദിനവും സംയുക്തമായി ആഘോഷിക്കുന്ന അപൂർവം വീടുകളിലൊന്നാണിത്. നെടുങ്കാവുവയൽ ഗവ. യു.പി. സ്‌കൂൾ പ്രഥമാധ്യാപകനായി വിരമിച്ച ദുമ്മിനി ഇപ്പോഴും കൃഷിജോലികളിൽ സജീവം. പനച്ചേപ്പള്ളി ഗവ. എൽ.പി സ്‌കൂൾ പ്രഥമാധ്യാപികയായി വിരമിച്ച സി.വി. ത്രേസ്യാമ്മയാണ് ഭാര്യ. സാവിയോ ഡൊമിനിക്, ഡോണ മരിയ എന്നിവരാണ് മക്കൾ. KTL VZR 5 Dumini Sir ചിത്രവിവരണം പി.സി. ദുമ്മിനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.