യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം -എം.പി

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ വീടുകയറി ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഭരണത്തണലിൽ പാർട്ടിപ്രവർത്തകരെ അഴിഞ്ഞാടാൻ വിടുന്ന സി.പി.എം നേതൃത്വം തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത്. പാർട്ടി ഗുണ്ടകൾ ആക്രമണം നടത്തുമ്പോൾ കുടപിടിച്ചു കൊടുക്കുന്ന പൊലീസ് നാടിന് അപമാനമാണ്. പ്രദേശത്തെ സമാധാനജീവിതം തകർക്കാൻ പൊലീസ് തന്നെ ഒത്താശ്ശ ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.