ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരേ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്ന പ്രചാരണം വസ്തുതക്ക് നിരക്കുന്നതല്ലെന്ന് സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മനു മോഹന്‍റെയും ആന്‍റോ ആന്‍റണിയുടെയും നേതൃത്വത്തിൽ തൃക്കൊടിത്താനം മണികണ്ഠ വയലിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യൂത്ത് കോൺഗ്രസ് സംഘത്തിനെതിരെ നാട്ടുകാർ പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം മനുവിന്‍റെ നേതൃത്വത്തിൽ മജു തൂബുങ്കൽ എന്നയാളുടെ വീടിന്‍റെ മതിൽ പൊളിച്ചുമാറ്റി. വിവരം വീട്ടുടമ വാർഡ് അംഗം ബൈജുവിനെ അറിയിച്ചു. സ്ഥലത്തെത്തിയ ബൈജുവിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു. സ്വയംരക്ഷാർഥം ബൈജു അക്രമത്തെ പ്രതിരോധിക്കുകയും ഗുണ്ടാസംഘത്തിന്‍റെ കൈയിൽനിന്ന് കമ്പിവടി പിടിച്ചുവാങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.