റിട്ട. അധ്യാപികയുടെ വീട്ടിൽനിന്ന്​ മൂന്നുലക്ഷം കവർന്നു; അയൽവാസി അറസ്റ്റിൽ

പൊൻകുന്നം: റിട്ട. അധ്യാപികയുടെ വീട്ടിൽനിന്ന് മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ കൂലിപ്പണിക്ക് പതിവായി എത്തിയിരുന്ന അയൽവാസി അറസ്റ്റിൽ. ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന കെ.ആർ. രാജേഷിനെയാണ് (രാജൻ -53) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുലക്ഷം രൂപ ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവർ ഒറ്റക്കാണ്​ താമസിക്കുന്നത്​. ഇവരുടെ കിടപ്പുമുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്. ഇയാൾ പതിവായി ചെല്ലമ്മയുടെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞദിവസം പണം ചോദിച്ചപ്പോൾ നൽകിയില്ല. ഇതേ തുടർന്നാണ് പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാൾ മുറിയിൽകയറി മോഷ്ടിച്ചത്​. ഇയാൾ ഏറെനേരം വീട്ടിൽ തങ്ങുകയും ചെല്ലമ്മ അടുക്കളയിലേക്ക് പോയ തക്കംനോക്കി പണമെടുത്ത് ഓടുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ചെല്ലമ്മ പൊൻകുന്നം പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ തെളിവുശേഖരിച്ചു. ------ KTL VZR 6 Theft Arest ചിത്രവിവരണം അറസ്റ്റിലായ രാജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.