കെ.ടി. ജലീലിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിനെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട: ഡോ. കെ.ടി. ജലീൽ എം.എൽ.എ ഫേസ്​ബുക്കിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ആർ.എസ്.എസ് പത്തനംതിട്ട ജില്ല പ്രചാർ പ്രമുഖ് കീഴ്​വായ്പൂര് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാജ്യത്തിന്‍റെ അവിഭാജ്യഘടകമായ കശ്മീരിനെ 'ഇന്ത്യാ അധീന കശ്മീർ' എന്ന് വിശേഷിപ്പിച്ചതുകൂടാതെ പാകിസ്താൻ വക്താക്കൾ ഉപയോഗിക്കുന്ന 'ആസാദ് കശ്മീർ' എന്ന പരാമർശവും ഗൗരവതരമായി കാണേണ്ടതാണെന്ന് പരാതിയിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ വലിയ എതിർപ്പുകൾ ഉണ്ടാക്കുമെന്നതിനാൽ ദേശവിരുദ്ധ പരാമർശത്തിന് നിയമത്തിനുകീഴിൽ നൽകാൻ കഴിയുന്ന പരമാവധി ശിക്ഷ നൽകണം. ജനാധിപത്യ നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും ഈ നടപടി അനിവാര്യമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് പ്രധാനമന്ത്രി, സംസ്ഥാന, ജില്ല പൊലീസ് മേധാവികൾ എന്നിവർക്കും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.