മേലുകാവ്: പാറശ്ശേരി സാജൻ സാമുവലിന്‍റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെക്കൂടി മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (22), കടപ്പൂർ പാറക്കൽ വീട്ടിൽ റിജിൽ (24), കാണക്കാരി തുരുത്തിക്കാട്ടിൽ വീട്ടിൽ ദീപു ജോയി (21) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. ഈ മൂന്നുപേരെ അറസ്റ്റ് ചെയ്തതോടെ കേസിൽ മൊത്തം 14 പ്രതികളെ അന്വേഷണസംഘം പിടികൂടി. പ്രതികളിൽ ഒരാളായ ബിബിൻ ബെന്നിക്ക് ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി സ്റ്റേഷനുകളിൽ നിരവധി കേസ് നിലവിലുണ്ട്. പ്രതിയായ റിജിലിന് മേലുകാവ് കൂടാതെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലും കേസുണ്ട്. ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു, അലക്സ് പാസ്കൽ, ആൽബർട്ട്, ആൽബിൻ കെ. ബോബൻ, നിക്കോളാസ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് സംഘം പിടികൂടിയിരുന്നു. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ അജിത്, സി.പി.ഒമാരായ ജോബി, ബൈജു, ശ്യാം, രഞ്ജിത്, ശ്രാവൺ, നിതാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. - പടം: KTL Bibin benny, KTL Rijil, KTL Deepu ബിബിൻ ബെന്നി, റിജിൽ, ദീപു ജോയി ----- സുനീഷ് വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ പാലാ: കൊലക്കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെച്ചിപ്പുഴൂർ വട്ടക്കാനത്തിൽ വീട്ടിൽ അജിത് (30), ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ വിനീത് (അനീഷ് -38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും കരൂർ പഞ്ചായത്ത് വക രാജീവ് നഗർ ടി.വി സെന്‍ററിൽ മദ്യപിച്ചത് സമീപവാസിയായ സുനീഷ് തടഞ്ഞു. ഇതിനുശേഷം സുനീഷിനെ വീട്ടിൽക്കയറി വലിച്ചിറക്കി വിറക് കമ്പുകൊണ്ട് ആക്രമിച്ചു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ സുനീഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഒളിവിൽപോയ ഇരുവരെയും ചിങ്ങവനം പാത്താമുട്ടത്തുനിന്നും പിടികൂടി. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ രഞ്ജിത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പടം: KTL Ajith, KTL Vineeth അജിത്, വിനീത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.