വൈദ്യുതി മുടങ്ങും

കോട്ടയം: അണ്ണാൻ കുന്ന്, പനയക്കഴുപ്പ് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . തെങ്ങണ: മാമ്മൂട് മിനി ഇൻഡസ്ട്രിയിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ . ----------- വൈക്കത്ത് എൽ.ഡി.എഫ് സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും അറിയപ്പെടുന്ന സമരങ്ങള്‍ക്കു പിന്നിൽ അറിയപ്പെടാത്ത അനേകരുണ്ട്​​ -എം. സ്വരാജ് വൈക്കം: ഭയമില്ലാതെ ശിരസ്സുയര്‍ത്തി നില്‍ക്കാൻ കഴിയുന്നതാണ് ഒരു ജനതയുടെ സ്വാതന്ത്ര്യം. അറിയപ്പെടുന്ന സമരങ്ങള്‍ക്കു പിന്നിൽ അറിയപ്പെടാത്ത അനേകരമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എൽ.ഡി.എഫ് വൈക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ധാരകളിലൂടെ വളര്‍ന്നുവികസിച്ച സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സ്വരാജ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കുമില്ലാത്തവരാണ് ആർ.എസ്.എസ്. ദേശീയ പ്രക്ഷോഭത്തെ അടച്ചാക്ഷേപിച്ച് മാപ്പെഴുതി കൊടുത്ത് പിൻവാങ്ങിയവരാണ് സ്വാതന്ത്ര്യസമരത്തിന്‍റെ പൈതൃകം അവകാശപ്പെടുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. വൈക്കത്തെ ഇണ്ടംതുരുത്തി മനയെ അധിക്ഷേപിക്കുന്ന ബി.ജെ.പി പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ചരിത്രത്തിലെ പരിഹാസ കഥാപാത്രമാണ്. മനയെ ആക്ഷേപിക്കുന്ന ബി.ജെ.പി നേതാവ് തൊഴിലാളികളുടെ അഭിമാനബോധത്തെയാണ് അടച്ചാക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ സി.കെ. ശശിധരൻ, ആർ. സുശീലൻ, പി.കെ. കൃഷ്ണൻ, ടി.എൻ. രമേശൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, തോമസ് ചാഴികാടൻ എം.പി, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ രാജൻ, ജനതാദൾ എസ് ജില്ല ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങള്‍ അണിനിരന്നു. സി.പി.ഐ പ്രവര്‍ത്തകര്‍ ഇണ്ടംതുരുത്തി മനയിലും സി.പി.എം പ്രവര്‍ത്തകര്‍ തെക്കേനടയിലെ ഏരിയ കമ്മിറ്റി ഓഫിസിലും എൽ.ഡി.എഫിലെ മറ്റ് കക്ഷികള്‍ വടക്കേനട ദേവസ്വം ഗ്രൗണ്ടിലും കേന്ദ്രീകരിച്ച് പടിഞ്ഞാറേ ഗോപുരനടയില്‍ സംഗമിച്ച് ഒറ്റ പ്രകടനമായാണ്​ ബോട്ട് ജെട്ടി മൈതാനിയിലെ പൊതുസമ്മേളന നഗറിലേക്ക് നീങ്ങിയത്. ---- പടം: KTL Rally എല്‍.ഡി.എഫ്​ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.