ഈരാറ്റുപേട്ട: നഗരസഭയും സാമൂഹിക സുരക്ഷാ മിഷനും ചേർന്ന് മുതിർന്ന പൗരന്മാർക്ക് വേണ്ടി നടപ്പാക്കിയ ആയുർവേദ, ഹോമിയോ, അലോപ്പതി സംയുക്ത ക്യാമ്പ് ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ റിയാസ് പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. വിഷ്ണു, ഡോ. ശാലിനി, ഡോ. അഞ്ജു, ഡോ.സുരേഖ, ഡോ.ജോസഫ്, വായോമിത്രം കോഓഡിനേറ്റർ ട്രീസ എന്നിവർ നേതൃത്വം നൽകി. പടം മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.