പോക്സോ കേസിൽ അറസ്റ്റിൽ

എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണമല കരയിൽ ആറാട്ടുകയം ഭാഗത്ത് ചെറുവള്ളിയിൽ റിജോയെയാണ് (27) പോക്സോ നിയമപ്രകാരം എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി 2019 മുതൽ ഫോട്ടോകളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. എരുമേലി എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ അനീഷ്, സുരേഷ് കെ. ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രംഗനാഥൻ, സിവിൽ പൊലീസ് ഓഫിസർ മനോജ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. KTL RIJO RAJU ARREST: റിജോ രാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.