രോഗിക്ക് മരുന്ന്​ നിഷേധിച്ച സംഭവം: പൊലീസ് വിവരം ശേഖരിച്ചു

മുണ്ടക്കയം: ഗവ.ആശുപത്രിയില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ രോഗിക്ക് മരുന്ന്​ നിഷേധിച്ച സംഭവത്തില്‍ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇതു സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് കോട്ടയം സ്‌പെഷല്‍ ബ്രാഞ്ച്​ ഡിവൈ.എസ്.പിക്ക് കൈമാറി. കഴിഞ്ഞ എട്ടിന് രണ്ടുമണിക്ക് ശേഷം ഒ.പിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന്​ കുറിപ്പിച്ച ഹൃദ്രോഗിക്കാണ് സമയം കഴിഞ്ഞെന്ന പേരില്‍ ഫാര്‍മസിസ്റ്റ്​ മരുന്ന് നല്‍കാതെ മടക്കിയത്. ഡോക്ടര്‍ കുറിച്ചാലും രണ്ടുമണിക്കുശേഷം വരുന്നവര്‍ക്ക് മരുന്ന് നല്‍കില്ലെന്നായിരുന്നു ഫാര്‍മസിസ്റ്റിന്റെ വാദം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനില്‍നിന്നും ആശുപത്രി സൂപ്രണ്ടില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയില്‍ മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുള്ള നിരവധി പേരില്‍നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയതായി അറിയുന്നു. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തു വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.