പ്രതിഷേധ മാര്‍ച്ച് നടത്തി

ഏറ്റുമാനൂർ: സര്‍ക്കാറിന്‍റെ തൊഴിലാളി വിരുദ്ധ-സ്വകാര്യവത്​കരണ നയങ്ങള്‍ക്കെതിരെ എം.ജി സര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍റെ നേതൃത്വത്തില്‍ കറുപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്വകാര്യ-കൽപിത സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക. പരീക്ഷ നടത്തിപ്പ് കോളജുകള്‍ക്ക് നല്‍കാനുള്ള ശിപാര്‍ശകള്‍ തള്ളിക്കളയുക, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നതിനുള്ള നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ്​ ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.ബി. പ്രദീപ്, ജോസ് മാത്യു, എന്‍. നവീന്‍, കെ.എ. ബാലമുരളി എന്നിവര്‍ സംസാരിച്ചു. ഇന്ന് ആവണി അവിട്ടം വൈക്കം: വൈക്കം സമൂഹത്തില്‍ വ്യാഴാഴ്ച ആവണി അവിട്ടം ആഘോഷിക്കും. രാവിലെ ഒമ്പതിന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേകുളത്തില്‍ തർപ്പണത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വൈക്കം സമൂഹത്തില്‍ നടക്കുന്ന വിശേഷാല്‍ ഹോമത്തോടെ സമാപിക്കും. ചടങ്ങുകള്‍ക്കൊപ്പം ഉപകര്‍മവും (പൂണൂല്‍ മാറ്റം) നടക്കും. ക്ഷേത്രത്തില്‍ വേദജപവും ഉണ്ടാകും. വെള്ളിയാഴ്ച ബ്രാഹ്മണ ഗൃഹങ്ങളില്‍ ഗായത്രിജപവും ഉണ്ടായിരിക്കും. പാലക്കാട് മഹേഷ് വാധ്യാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സമൂഹം ഭാരവാഹികളായ പി. ബാലചന്ദ്രന്‍, കെ.സി. കൃഷ്ണമൂര്‍ത്തി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൗര്‍ണമിയും അവിട്ടവും ഒന്നിച്ചുവരുന്ന ദിവസമാണ് ആവണി അവിട്ടം ആഘോഷിക്കുന്നത്. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരുവര്‍ഷം മുഴുവന്‍ചെയ്ത പാപങ്ങളില്‍നിന്ന് രക്ഷനേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാകവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.