പൊൻകുന്നം: കർഷകസംഘം, കർഷകത്തൊഴിലാളി യൂനിയൻ, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന ജനജാഗ്രത സദസ്സിന്റെ ഭാഗമായി പൊൻകുന്നത്ത് കാൽനട ജാഥ സംഘടിപ്പിച്ചു. എ.ഐ.കെ.എസ്, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സി.ഐ.ടി.യു ഏരിയ ട്രഷറർ ഐ.എസ്. രാമചന്ദ്രൻ ക്യാപ്റ്റനായ ജാഥയാണ് സംഘടിപ്പിച്ചത്. പൊൻകുന്നം കെ.എസ്.ഇ.ബി ജങ്ഷനിൽ നിന്നാരംഭിച്ച ജാഥ കർഷകസംഘം വാഴൂർ ഏരിയ പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജയ ശ്രീധർ, അരുൺ എസ്.നായർ, ബി. സുനിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പൊൻകുന്നം ടൗണിൽ നടന്ന സമാപന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. കെ. സേതുനാഥ്, അഡ്വ. ഡി. ബൈജു, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.