പടം: KTL Velicham അതിരമ്പുഴ സെന്‍റ് അലോഷ്യസ് എച്ച്.എസ്.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂൾ എച്ച്.എം ഷൈരാജ് വർഗീസ് വിദ്യാർഥി അബ്ദുൽ മനാഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഏറ്റുമാനൂർ പാറോലിക്കൽ ഫാത്തിമ മട്ടൺ ആൻഡ് ബീഫ് സെന്‍റർ ഉടമ പി.ബി. ഷമീറാണ് പത്രം സ്പോൺസർ ചെയ്തത് ഇന്‍റർനാഷനൽ ഓൺലൈൻ കോൺഫറൻസ് നാളെ മുതൽ കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആൻഡ് നാനോ സെന്‍ററും പോളണ്ടിലെ റോക്ലോ യൂനിവേഴ്‌സിറ്റിയും ഡാൻസ്‌ക് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി നാനോ മെറ്റീരിൽസിനെ സംബന്ധിച്ച് 12മുതൽ 14വരെ ഇന്‍റർനാഷനൽ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രഫ. നന്ദകുമാർ കളരിക്കൽ, പോളണ്ട് സർവകലാശാലയിൽനിന്നുള്ള പ്രഫസർമാർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും പങ്കാളികളാകും. കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.macromol.in/ICN2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ nanomaterials@macromol.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുകയോ ചെയ്യാം. പ്രഭാഷണ പരമ്പര കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി 'ക്വാണ്ടം മെക്കാനിക്‌സ് ആൻഡ് ക്വാണ്ടം കെമിസ്ട്രി' വിഷയത്തിൽ പ്രഭാഷണ പരമ്പര നടത്തുന്നു. സ്‌പെയ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആർ.എ.എസ് റഷ്യയിൽ പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ. മിഖയിൽ അൽറ്റയ്‌സ്‌കി ക്ലാസുകൾ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.