പെരുവ: ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയാകുന്നു. പെരുവ ജങ്ഷൻ, മുളക്കുളം അമ്പലപ്പടി, മൂർക്കാട്ടിപ്പടി, വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു കേസുമായി ബന്ധപ്പെട്ട് കാമറകൾ പരിശോധിച്ചപ്പോഴാണ് ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. കാമറകൾ തമ്മിൽ പൊലീസ് സ്റ്റേഷനിൽ നിരീക്ഷണം ഏർപ്പെടുത്തിയാൽ മാത്രമേ പ്രവർത്തിക്കാത്തത് ഏതെന്ന് മനസ്സിലാവൂ. ഇതിനായി നെറ്റ് കണക്ഷനും എല്ലാ കാമറകളുടെ പ്രവർത്തനവും കാണാനായി ടി.വിയും വേണം. ടി.വി വ്യക്തി തരാമെന്നും നെറ്റ് കണക്ഷൻ കേബിൾ ടി.വി ഓപറേറ്റർമാർ നൽകാമെന്നും കഴിഞ്ഞ ജനമൈത്രി പൊലീസ് കമ്മിറ്റിയിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പൊതുജനത്തിനും പൊലീസിനും ഉപകരിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിക്കുന്ന കാമറകൾ സംരക്ഷിക്കാൻ പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.