ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നിർധനരായ . തെരഞ്ഞെടുക്കപ്പെട്ട നിർധനരായ 100 കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്. എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പാലിയേറ്റിവ് കെയർ മുഖാന്തരം തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തിലെയും 10 രോഗികൾക്ക് വീതമാണ് ധനസഹായം നൽകുക. 2022ലെ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേർക്കും എം.എൽ.എ നേരിട്ട് വീടുകളിലെത്തി തുക കൈമാറി. തുടർന്ന് മറ്റു പഞ്ചായത്തുകളിലും ഈ മാസംതന്നെ ആദ്യഗഡു വിതരണം നടത്തും. കെ.എം. മാണിയുടെ ഓർമക്ക് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും എം.എൽ.എ അറിയിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് മാത്യു അത്യാലിൽ, വൈസ് പ്രസിഡന്‍റ് റെജി ഷാജി, പഞ്ചായത്ത് അംഗങ്ങളായ സി.കെ. കുട്ടപ്പൻ, നിഷ സാനു, ബീന മധുമോഹൻ, രാജമ്മ ഗോപിനാഥ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്‍റ് ദേവസ്യാച്ചൻ വാണിയപ്പുര, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ്. സിജു, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ്. സജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.