പത്തനംതിട്ട: ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തിയതിനെ തുടർന്ന് പത്തനംതിട്ടയിലെ പമ്പ, കക്കി-ആനത്തോട് ഡാമുകൾ തുറന്നു. കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടർ തിങ്കളാഴ്ച രാവിലെ 11നാണ് തുറന്നത്. ഷട്ടർ രണ്ടാണ് ആദ്യം തുറന്നത്. തുടർന്ന് 11.10ന് മൂന്നും 12.45ന് നാലും ഉച്ചക്ക് ഒന്നിന് ഷട്ടർ ഒന്നും തുറന്നു. 60 സെ.മീറ്ററാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ 72 ക്യുമെക്‌സ് ജലമാണ് പമ്പാനദിയിലേക്ക് ഒഴുക്കിവിടുന്നത്. പമ്പ ഡാമിന്റെ രണ്ട് ഷട്ടർ തിങ്കളാഴ്ച വൈകീട്ട് നാലിന് ശേഷമാണ് തുറന്നത്. 30 സെ.മീ. വീതം തുറന്ന് 25 ക്യുമെക്‌സ് ജലമാണ് പമ്പയിലേക്ക് ഒഴുക്കുന്നത്. ആവശ്യമെങ്കിൽ ഇരു ഷട്ടറും 60 സെ.മീ. വരെ ഉയർത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇതുമൂലം ജനവാസ മേഖലകളിൽ പരമാവധി 10 സെ.മീ. വരെയാകും ജലനിരപ്പ് ഉയരുക. റിസർവോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്. തിങ്കളാഴ്ച രാവിലെ 8.30ന് ജലനിരപ്പ് 984.50 മീറ്ററിൽ എത്തിയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. മഴയുടെ ശക്തി കുറഞ്ഞ്, പമ്പാനദിയിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞതിനാൽ ഡാമുകൾ തുറന്നുവിട്ടാലും ആശങ്കക്ക് വകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.