പാലാ: ഡീസൽക്ഷാമത്തെ തുടർന്ന് പാലാ ഡിപ്പോയിൽനിന്നുള്ള ഭൂരിഭാഗം സർവിസുകളും മുടങ്ങി. 50 ശതമാനം ഓർഡിനറി സർവിസുകൾ മാത്രമേ മുടങ്ങൂ എന്നായിരുന്നു അറിയിപ്പെങ്കിലും ദീർഘദൂര സൂപ്പർക്ലാസ് സർവിസുകളായ കൊന്നക്കാട്, പഞ്ചിക്കൽ, അമ്പായത്തോട്, കുടിയാന്മല റൂട്ടുകളിലോടുന്ന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സർവിസുകളും മുടങ്ങി. ഇതേതുടർന്ന് നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന ദേശസാത്കൃത റൂട്ടുകളിലെ യാത്രക്കാരാണ് ദുരിതത്തിലായത്. യാത്രതടസ്സം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോ. ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.