ജനങ്ങളെ വെല്ലുവിളിച്ച്​ കെ.എസ്​.ആർ.ടി.സി

വിവിധ ഡിപ്പോകളിലായി ജില്ലയിൽ റദ്ദാക്കിയത് നൂറോളം സര്‍വിസുകൾ കോട്ടയം: ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിൽ മൂന്നാം ദിവസവും സർവിസുകൾ വെട്ടിക്കുറച്ച്​ കെ.എസ്​.ആർ.ടി.സി. ഓര്‍ഡിനറി, ദീര്‍ഘദൂര സർവിസ്​ ഉൾപ്പെടെ വിവിധ ഡിപ്പോകളിലായി നൂറോളം സര്‍വിസുകളാണ് റദ്ദാക്കിയത്. ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കിറങ്ങിയ ആളുകള്‍ പെരുവഴിയിലായി. ഞായറാഴ്ച കോട്ടയം ഡിപ്പോയില്‍നിന്ന്​ 39 ബസുകളാണ്​ സർവിസ്​ നടത്തിയത്​. ജില്ലയിലെ പ്രാദേശിക മേഖലകളിലും ചേര്‍ത്തല, എറണാകുളം, കുമളി തുടങ്ങിയ ദൂരസർവിസുകളും റദ്ദാക്കി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന്​ പൂഞ്ഞാര്‍, കൈപ്പള്ളി, വാഗമണ്‍, തലനാട് സര്‍വിസുകളും കോട്ടയം, ആലപ്പുഴ സര്‍വിസുകളും മുടങ്ങി. ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്ന്​ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ഓര്‍ഡിനറി സര്‍വിസുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റദ്ദാക്കി. വൈക്കം ഡിപ്പോയില്‍നിന്ന്​ എറണാകുളം, ചേര്‍ത്തല, കോട്ടയം, തൊടുപുഴ തുടങ്ങിയ സര്‍വിസുകളും ദീര്‍ഘദൂര സര്‍വിസുകളും മുടങ്ങി. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.