ഇടുക്കിയിൽ വിനോദസഞ്ചാരത്തിന്​ വിലക്ക്​

തൊടുപുഴ: ഇടുക്കി ജില്ലയിലെ എല്ലാവിധ വിനോദസഞ്ചാരവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ച്​ കലക്ടർ ഉത്തരവായി. ശക്തമായ മഴയെത്തുടർന്ന്​ മൂന്നാർ ഉൾപ്പെടെ മേഖലകളിൽ തുടർച്ചയായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തിലാണ്​ നടപടി. പ്രതികൂല കാലാവസ്ഥയിലും അവധി ദിവസങ്ങളിലടക്കം നിരവധി സഞ്ചാരികൾ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്​. നിരോധനം ജില്ല അതിർത്തികളിൽ ഉൾപ്പെടെ കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ്​ മേധാവി, ആർ.ടി.ഒ എന്നിവർക്ക്​ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.