മൂന്നാർ: ഉറക്കത്തിനിടയിൽ നാട്ടുകാരുടെ നിലവിളി കേട്ടുണർന്ന ജയിംസ് കണ്ടത് വീടിനോട് ചേർന്ന് ഒഴുകുന്ന വലിയ വെള്ളച്ചാട്ടമാണ്. പിന്നീടാണ് അറിഞ്ഞത് അത് മലയിടിഞ്ഞ് എത്തിയ ഉരുൾവെള്ളവും പാറയുമാണെന്ന്. വീടിനെ ഒഴിവാക്കി കടന്നുപോയ വലിയ അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ തളരുകയാണ് ഫീൽഡ് ഓഫിസറായ ജയിംസ്. കോരിച്ചൊരിയുന്ന മഴയില്‍ രാത്രി വൈകിയാണ് വെള്ളിയാഴ്ച ഉറങ്ങാന്‍ കിടന്നത്. അധികം സമയം കഴിയുന്നതിന് മുമ്പുതന്നെ പുറത്ത് വലിയ ശബ്ദവും മുഴക്കവും കേട്ട് എഴുന്നേറ്റപ്പോൾ ജയിംസ് കണ്ടത് മഴയത്ത് തലങ്ങും വിലങ്ങും ഓടുന്ന അയല്‍വാസികളെയാണ്. പുറത്തിറങ്ങി നോക്കുമ്പോൾ മലയില്‍നിന്ന് ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചില്‍ തന്‍റെ വീടിന്റെ സമീപത്തുകൂടികടന്നു പോകുന്നതാണ്. ദിശ അല്പമൊന്നു മാറിയിരുന്നെങ്കിൽ വീടും തൊട്ടടുത്തുള്ള ലയങ്ങളും നാമാവശേഷമായേനെയെന്ന് ജയിംസ് പറയുന്നു. മൂന്നാറില്‍നിന്ന് ടോപ് സ്റ്റേഷന്‍വഴി വട്ടവടക്ക് പോകുന്ന റോഡിൽ കുണ്ടള പുതുക്കുടി കവലയുടെ തൊട്ടുതാഴെയാണ് വീട്. മലമുകളിൽനിന്ന് ഇരച്ചെത്തിയ കല്ലും മണ്ണും മരങ്ങളും വീടിനോടു തൊട്ടുരുമ്മിയാണ് കടന്നുപോയത്. തൊട്ടടുത്തുള്ള ഷെഡ് പൂര്‍ണമായും തകര്‍ന്നു. ഞെട്ടലിലും വലിയ ദുരന്തം വഴിമാറിയ ആശ്വാസവും ജയിംസ് പങ്കുവെച്ചു. ചിത്രം 1 ജയിംസ് വീടിന് മുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.