കോട്ടയം: കാലവർഷക്കെടുതിയിൽ മരണാനന്തര കർമങ്ങൾ വീട്ടിൽ നടത്താനാകാതെ റോഡരികിൽ കർമങ്ങൾ നടത്തി ബന്ധുക്കൾ. തിരുവാർപ്പ് പഞ്ചായത്തിലെ 17ാം വാർഡിലെ ഇല്ലംപള്ളി ബാലകൃഷ്ണൻ തമ്പിയുടെ (95) അന്ത്യകർമങ്ങളാണ് മക്കളും ബന്ധുക്കളും ചേർന്ന് തൂമ്പേക്കളം പാലത്തിന് സമീപം നടത്തിയത്. കടികക്കോൽ പാടശേഖരത്ത് വിരിപ്പുകൃഷി ഇല്ലാത്തതിനാൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ഇതുമൂലം പൊതുദർശനവും അന്ത്യകർമങ്ങളും റോഡിൽ നടത്തി തിരുവാർപ്പ് ശാഖയുടെ ശ്മശാനത്തിൽ നീന്തിക്കയറിയാണ് മക്കൾ സംസ്കാരം നടത്തിയത്. ഭാര്യ: അമ്മുകുട്ടി (തോട്ടയ്ക്കാട്) മക്കൾ: സലിമോൻ, മോളി, സിന്ധു. മരുമക്കൾ: ശ്രീലേഖ മോഹനൻ, സജീവ്. p2 page ------------------------------------p4 page 'ബൈപാസ് റോഡ് തുറന്നുകൊടുക്കണം' മണർകാട്: മണർകാട്-പട്ടിത്താനം ബൈപാസ് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം. മണർകാട്- പട്ടിത്താനം ബൈപാസ് റോഡ് നിർമാണം അന്തിമഘട്ടത്തിലാണെങ്കിലും ടാറിങ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. മഴക്കാലത്തിനു മുമ്പുതന്നെ ടാറിങ്ങിനായി മെറ്റൽ വിരിച്ചെങ്കിലും പണി തുടങ്ങിയില്ല. ബൈപാസ് റോഡിന്‍റെ മൂന്നാം റീച്ചായ പാറക്കണ്ടം മുതൽ പട്ടിത്താനം വരെയാണ് ടാറിങ് നടത്താത്തത്. തവളക്കുഴി ഭാഗത്ത് വൻ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ബൈപാസ് റോഡ് എത്രയും പെട്ടെന്ന് തുറന്ന് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കുറവുവരുത്തണമെന്ന് പട്ടിത്താനം പൗരസമിതി ആവശ്യപ്പെട്ടു. ----------------------- സി.പി.ഐ ജില്ല സമ്മേളനം: പതാകജാഥ ഇന്ന് തലയോലപ്പറമ്പ്: ഏറ്റൂമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളന നഗറിലേക്കുള്ള പതാകജാഥ ആദ്യകാല പാർട്ടി നേതാവായ സി.എം. തങ്കപ്പന്‍റെ സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെടും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളൂരിൽ സി.എം. തങ്കപ്പന്‍റെ സ്മൃതിമണ്ഡപത്തിൽ ജില്ല എക്സി. അംഗം ടി.എൻ. രമേശൻ ജാഥ ക്യാപ്റ്റന് ജില്ല എക്സി. അംഗമായ ജോൺ വി. ജോസഫിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്‍റ് കെ.സി. സജി അധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറുപ്പന്തറ, കാണക്കാരി വഴി ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ വൈകീട്ട് അഞ്ചിന് പതാകജാഥ ഏറ്റുമാനൂരിൽ എത്തും. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ പതാക ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ----------------------- അനുസ്മരണ സമ്മേളനം വൈക്കം: അഡ്വ. വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന വി.വി. സത്യന്‍റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു. വൈക്കം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം നടത്തി. നഗരസഭ ചെയർപേഴ്സൻ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.