ലൂര്‍ദിയന്‍ ബാസ്‌കറ്റ്ബാള്‍ കിരീടം മാന്നാനം സെന്‍റ്​ എഫ്രേംസിന്

കോട്ടയം: 17ാമത് ലൂര്‍ദിയന്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ വാഴക്കുളം കാര്‍മലിനെ പരാജയപ്പെടുത്തി മാന്നാനം സെന്‍റ്​ എഫ്രേംസ് (79 -44) ജേതാക്കളായി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി സെന്‍റ്​ എഫ്രേംസിന്‍റെ കൃഷ്ണലാലിനെയും ഭാവിവാഗ്ദാനമായി കാര്‍മലിന്‍റെ ഇമ്മാനുവേല്‍ ടി. ഷൈബുവിനെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സിനെ (47 -31) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫ്ലവറിന്‍റെ രൂത്ത് അന്ന ബ്ലസനും ഭാവിവാഗ്ദാനമായി പ്രൊവിഡന്‍സിന്‍റെ പി. ദേവികയെയും തെരഞ്ഞെടുത്തു. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്‌കോയെ (26 -16) പരാജയപ്പെടുത്തി കോട്ടയം ലൂർദ്​ ജേതാക്കളായി. ലൂര്‍ദിന്‍റെ ഡാന്‍ അലക്‌സാണ്ടര്‍ മികച്ച കളിക്കാരനായും ഡോണ്‍ ബോസ്‌കോയുടെ ആല്‍വിന്‍ തോമസ് ഭാവിവാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരങ്ങളെ തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്​ഘാടനം ചെയ്തു. വിജയികള്‍ക്ക് ജില്ല പൊലീസ് മേധാവി സമ്മാനം നല്‍കി. സ്കൂള്‍ മാനേജര്‍ ഡോ. ഫിലിപ്പ് നെല്‍പുരപറമ്പിലിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. പയസ് പായിക്കാട്ടുമറ്റത്തില്‍, സ്റ്റാഫ് സെക്രട്ടറി ഇ.വി. സുജാത, ടൂര്‍ണമെന്‍റ്​ കണ്‍വീനര്‍ മാത്യു കൊല്ലമലകരോട്ട് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.