ദുരന്ത നിവാരണ സെൽ രൂപവത്​കരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലതല ദുരന്തനിവാരണ സെൽ രൂപവത്​കരിച്ചു. ഫോൺ നമ്പറുകൾ: 9446754770, 9605280070, 9495850163, 7012531274, 9526351569, 0481 2560282, ഇ-മെയിൽ: g4.ddpktm@gmail.com p2 ----------------------------- p4 page അപേക്ഷ ക്ഷണിച്ചു കോട്ടയം: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കാർപെന്‍റർ ട്രേഡിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗത്തിൽപെടുന്നവർക്ക് 1000 രൂപ ലംപ്സംഗ്രാന്‍റും 800 രൂപ പ്രതിമാസ സ്റ്റൈപൻഡും എല്ലാ വിഭാഗക്കാർക്കും 900 രൂപ യൂനിഫോം അലവൻസും 3000 രൂപ സ്റ്റഡി ടൂർ അലവൻസും നൽകും. http://scdditi admission.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9446861334. -------------------------------- കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2022 - 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആകെ സീറ്റിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കും 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 10നകം അപേക്ഷിക്കണം. ഫോൺ: 0481 2435272, 9446746465. --------------- വോളിബാൾ സെലക്ഷൻ ട്രയൽസ് കോട്ടയം: സെപ്റ്റംബർ 27 മുതൽ ഗുജറാത്തിൽ നടക്കുന്ന 36ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള സംസ്ഥാന പുരുഷ-വനിത വോളിബാൾ ടീമിന്‍റെ ഓപൺ സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് ഏഴിന്​ രാവിലെ എട്ടുമുതൽ കൊച്ചിൻ റിഫൈനറി ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ ഏഴിന് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2330167.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.