കൊച്ചി: സംസ്ഥാന എൻജിനീയറിങ് / ഫാർമസി പ്രവേശന പരീക്ഷ (കീം) 2022 സ്കോർ പ്രഖ്യാപിച്ചപ്പോൾ ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിന് ഒന്നാം റാങ്ക്. 960ൽ 949.7826 മാർക്കോടെയാണ് വിശ്വനാഥ് ഒന്നാമതെത്തിയത്. മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്‍റിലെ രണ്ടുവർഷ റെസിഡൻഷ്യൽ ഐ.ഐ.ടി കോച്ചിങ്ങിന് പങ്കെടുക്കുന്ന വിദ്യാർഥിയാണ്. 960ൽ 941.8261 മാർക്ക് നേടി തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിനാണ് രണ്ടാംസ്ഥാനം. പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്യന്‍റിന്‍റെ ഐ.ഐ.ടി കോച്ചിങ്ങിന് പങ്കെടുത്തുകൊണ്ടിരിക്കുകയാണ് തോമസ്. ജെ.ഇ.ഇ മെയിൻ സെക്ഷൻ ഒന്നിൽ 99.9937042 സ്കോർ നേടി തോമസ് ബിജു കേരളത്തിൽ ഒന്നാമതെത്തിയിരുന്നു. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവേശന പ രീക്ഷയിൽ കേരളത്തിൽനിന്ന് സ്കോളർഷിപ്പോടെ പ്രവേശനം നേടിയ ഏക വിദ്യാർഥിയാണ് തോമസ്. കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി നവജോത് ബി. കൃഷ്ണൻ 926.7826 മാർക്കോടെ മൂന്നാംസ്ഥാനം നേടി. ബ്രില്യന്‍റിലെ വിദ്യാർഥികളായ ആൻമേരി -920.78, അനുപം ലോയ് -916.21, റിയാമേരി - 915.56, നിരഞ്ജൻ എസ് - 914.95, അമാൻ റിഷാൽ - 914.13, ഡേവ് എൽവിസ് കുന്നത്ത് - 905.24 തുടങ്ങിയവരും 900 മാർക്കിന് മുകളിൽ സ്കോർ ചെയ്തു. ബ്രില്യന്‍റിലെ ഒമ്പത് വിദ്യാർത്ഥികളാണ് 900ത്തിൽ കൂടുതൽ മാർക്ക് നേടിയത്. 120 വിദ്യാർഥികൾ 800 ൽ കൂടുതൽ മാർക്കും 280 വിദ്യാർഥികൾ 700 കൂടുതൽ മാർക്കും 400ൽ അധികം വിദ്യാർഥികൾ 600ൽ കൂടുതൽ മാർക്കും കരസ്ഥമാക്കി. ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്യന്‍റിന്‍റെ ഡയറക്ടർമാരും അധ്യാപകരും അഭിനന്ദിച്ചു. photo CEE KERALA ekg VISWANADH VINODH വിശ്വനാഥ് വിനോദ് 949.78/960 CEE KERALA ekg THOMAS BIJU തോമസ് ബിജു 941.82/960 CEE KERALA ekg NAVAJOTH B. KRISHNA നവജോത് ബി. കൃഷ്ണ 926.78/960
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.