കാർ മോഷണക്കേസിലെ പ്രതികൾ പിടിയിൽ

കോട്ടയം: . പുതുപ്പള്ളി ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (31), വടവാതൂർ വള്ളോപറമ്പിൽ വീട്ടിൽ സന്തോഷ് എന്ന പുരുഷോത്തമൻ (44) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നഗരത്തി​ലെ രമ്യ തിയറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക വിസ്റ്റ കാറും രണ്ട് മൊബൈൽ ഫോണുകളും ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളിൽ ഒരാളായ ഷിനു കൊച്ചുമോന് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, അയർക്കുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. വെസ്റ്റ് എസ്​.എച്ച്​.ഒ അനൂപ് കൃഷ്ണ, എസ്.ഐ നവാസ്, സി.പി.ഒമാരായ ദിലീപ് വർമ, വിഷ്ണു വിജയദാസ്, ലിബു, ഷെജിമോൻ, അനു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. KTL Purushothaman, KTL Shinu പുരുഷോത്തമൻ, ഷിനു കൊച്ചുമോൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.